ഇടുക്കി: ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒരു മണിക്കൂര്‍ ഒ.പി ബഹിഷ്‌കരിക്കും. രാവിലെ 9 മുതല്‍ 10 വരെയാണ് ബഹിഷ്‌കരണം.

Ads By Google

രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

രാജകുമാരിയില്‍ കഴിഞ്ഞ 13-ന് സ്‌കൂള്‍ വിദ്യാര്‍ഥി വണ്ടി തട്ടി മരിച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കയ്യേറ്റം ചെയ്തവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ പോലീസോ അധികൃതരോ തയ്യാറായിരുന്നില്ല. അതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ പണിമുടക്ക്.