Categories

ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിന്; ആരോഗ്യ രംഗത്ത് പ്രതിസന്ധി

doctors

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് കൊണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിക്കുന്നു. സര്‍ക്കാറിന്റെ ഒത്തുതീര്‍പ്പ് പാക്കേജ് അംഗീകരിച്ച് സമരത്തില്‍ നിന്ന് പിന്മാറിയ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിനൊരുങ്ങുകയാണ്. സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ ഈമാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് തീരുമാനം. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ സ്ഥിതി ഗുരുതരാവസ്ഥയിലെത്തും.

വിവിധ മെഡിക്കല്‍ കോളജുകളില്‍ പല ഡോക്ടര്‍മാരും ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് ജോലിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 30 ഓളം ഡോക്ടര്‍മാര്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്. ഉടന്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പിന്നീട് ചര്‍ച്ചക്ക് തയ്യാറല്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്വകാര്യ പ്രാക്ടീസ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായതാണ് ഡോക്ടര്‍മാരെ വെട്ടിലാക്കിയത്. ഡോക്ടര്‍മാരുടെ പ്രധാന വരരുമാന മാര്‍ഗമായിരുന്ന സ്വകാര്യ ചികിത്സ നിഷേധിക്കപ്പെട്ടതോടെയാണ് ജോലി സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ ജോലി ഉപേക്ഷിച്ച് പോയതിനാല്‍ പല മെഡിക്കല്‍ കോളേജുകളിലെയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ചികിത്സിക്കാനാളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ അഞ്ചുമെഡിക്കല്‍ കോളേജുകളിലുമായി ന്യൂറോ മെഡിസിന്‍ വിഭാഗത്തില്‍ ഇപ്പോള്‍ ആകെയുള്ളത് ഒരു പ്രൊഫസര്‍ മാത്രമാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.