Administrator
Administrator
സ്വകാര്യ പ്രാക്ടീസ് നിരോധനം പുന:പരിശോധിക്കില്ല
Administrator
Friday 30th October 2009 12:10pm

pk-sreemathi

തൃശ്ശൂര്‍: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം പുന:പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി. സ്വകാര്യ പ്രാക്ടീസ് നടത്തണമെന്ന് ആഗ്രഹിക്കുന്ന മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് രാജിവെച്ച് പുറത്ത് പോകാമെന്നുള്ള സൂചനയും മന്ത്രി നല്‍കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രീമതി.

സര്‍വ്വീസില്‍ ഇരുന്നുകൊണ്ട് ഭാഗികമായിപ്പോലും സ്വാകാര്യപ്രാക്ടീസ് അനുവദിക്കില്ല. ഇങ്ങനെവരുന്ന ഒഴിവുകളെപ്പറ്റിയും സര്‍ക്കാരിന് ഒരു വേവലാതിയുമില്ല. ഒഴിവുകള്‍ പരിഹരിക്കാന്‍ ഡയറക്ട് റിക്രൂട്ടമെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കെ.ജി. എം. സി. ടി. എ സമരം പിന്‍വലിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട യൂനിറ്റ് ആണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേത്.

Advertisement