കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. രോഗിയുടെ ബന്ധു ഡോക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക നടത്തിയത്. മര്‍ദ്ദിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.

ഇന്നലെ രാത്രിയോടെ ഒരു ഹൗസര്‍ജന്‍ ഉള്‍പ്പെടെയുള്ളവരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിക്കു മുന്നില്‍ ജീവനക്കാര്‍ കുത്തിയിരിപ്പു സമരവും നടത്തിയിരുന്നു.