എഡിറ്റര്‍
എഡിറ്റര്‍
വിലാസ് റാവു ദേശ്മുഖിന് വൃക്ക നല്‍കാന്‍ സന്നദ്ധരായവരെ തിരയുന്നു
എഡിറ്റര്‍
Tuesday 14th August 2012 12:38am

ചെന്നൈ: ഇരുവൃക്കകളും തകരാറിലായി ചെന്നൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരായവരെ ഡോക്ടര്‍മാര്‍ തിരയുന്നതായി റിപ്പോര്‍ട്ട്.

Ads By Google

മസ്തിഷ്‌കാഘാതം സംഭവിച്ച ചെന്നൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ വൃക്ക എടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വൃക്ക പുറത്തെടുക്കാന്‍ കഴിയുന്നതിന് മുമ്പ് ആ രോഗി മരിച്ചു. ഇതേ തുടര്‍ന്നാണ് പുതിയ ദാതാക്കളെ അന്വേഷിക്കാന്‍ തുടങ്ങിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആഗസ്റ്റ് ആറിനാണ് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ദേശ്മുഖിനെ പ്രവേശിപ്പിച്ചത്. നേരത്തെ ദേശ്മുഖിന് വൃക്ക നല്‍കാന്‍ തയ്യാറായി അദ്ദേഹത്തിന്റെ മകന്‍ റിതേഷ് മുന്നോട്ടുവന്നിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വൃക്ക യോജിക്കില്ലെന്ന് കണ്ടെത്തിയതിടെ തുടര്‍ന്നാണ് പുതിയ ദാതാക്കളെ അന്വേഷിക്കാന്‍ തുടങ്ങിയത്.

വൃക്കരോഗവും ലിവര്‍ സിറോസിസും കൂടിയതിനെത്തുടര്‍ന്ന് 67  കാരനായ അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന്  മൂന്നുദിവസമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.  അവസ്ഥ വീണ്ടും വഷളായതിനെത്തുടര്‍ന്ന്  പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ ചെന്നൈയിലെത്തിക്കുകയായിരുന്നു.

Advertisement