എഡിറ്റര്‍
എഡിറ്റര്‍
പുതിയ ഡോക്ടര്‍മാര്‍ പകുതിയും അവധിയില്‍: തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നു
എഡിറ്റര്‍
Wednesday 14th November 2012 10:35am

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പുതുതായി നിയമനം നേടിയ ഡോക്ടര്‍മാരില്‍ പകുതിയും അവധിയില്‍. പി.എസ്.സി വഴി 1602 ഡോക്ടര്‍മാര്‍ക്ക് നിയമനം ലഭിച്ചതില്‍ 678 പേര്‍ മാത്രമാണ് ജോലിയില്‍ അടുത്തിടെ പ്രവേശിച്ചത്.

Ads By Google

197 ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകള്‍ പി. എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതില്‍ 40 ല്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

അസിസ്റ്റന്റ് സര്‍ജന്‍മാരുടെ 1586 തസ്തികകള്‍ നിലവിലുള്ളതില്‍ 122 എണ്ണം ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സ്‌പെഷ്യാലിറ്റി കേഡറില്‍ 1676 തസ്തികകള്‍ ഉള്ളതില്‍ 293 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.

സ്‌പെഷ്യാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ്, ജനറല്‍ കേഡറുകളിലായി 4300 തസ്തികകള്‍ ഉള്ളതില്‍ അഞ്ഞൂറോളം തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 272 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.

സ്‌പെഷ്യലിസ്റ്റുകളുടെ തസ്തിക വര്‍ദ്ധിപ്പിക്കാത്തതുകാരണം ഉപരിപഠനം കഴിഞ്ഞെത്തിയ പലര്‍ക്കും നിയമനം ലഭിക്കുന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി.

ഡോക്ടര്‍മാരെ നിയമിക്കാന്‍ വീണ്ടും നടപടികള്‍ ആരംഭിച്ചെന്ന് പറയുമ്പോഴും സ്‌പെഷ്യലിസ്റ്റുകളുടെയും മറ്റും അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതുകാരണം റഫറല്‍ സമ്പ്രദായം ഇനിയും കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

ശിശുരോഗം, ഇ.എന്‍.ടി, അസ്ഥിരോഗ വിഭാഗം, ഫിസിക്കല്‍ മെഡിക്കല്‍ വിഭാഗം തുടങ്ങിയവയില്‍ ഉന്നത ബിരുദം നേടിയിട്ടും പുതിയ തസ്തികകള്‍ സൃഷ്ടിക്കാത്തതിനാല്‍ പലരും ജനറല്‍, അഡ്മിനിസ്‌ട്രേറ്റീവ് കേഡറുകളില്‍ തുടരുകയാണ്.

Advertisement