ന്യൂദല്‍ഹി: ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. ഡോക്ടറെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതാണ് പുതിയ സമരത്തിന് കാരണം. സമാനസംഭവങ്ങളില്‍ ഇതിനു മുന്‍പും ഡല്‍ഹിയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയിരുന്നു.
ആശുപത്രിയിലെ 250 ഡോക്ടര്‍മാരും ഇന്നലെ അര്‍ധ രാത്രി മുതല്‍ സമരത്തിലാണ്. അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ഡോ. വേണുപാര്‍ത്ഥസാരഥിയെയാണ് രോഗിയും കൂട്ടിരിപ്പുകാരനും കൂടെ അക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഉറക്കമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഡോക്ടര്‍മാരുടെ സമരം.

Subscribe Us: