എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മുഖം; പയ്യോളി എക്‌സ്പ്രസ് പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ ഡോക്ടറേറ്റ്
എഡിറ്റര്‍
Tuesday 13th June 2017 4:15pm

കാണ്‍പൂര്‍: ലോക കായിക ഭൂമിയില്‍ ഇന്ത്യയുടെ പേരുയര്‍ത്തിയ ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ അംഗീകാരം. കായിക രംഗത്തിന് ഉഷ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോക്ടറേറ്റ് നല്‍കി ആദരിക്കാനാണ് ഐ.ഐ.ടിയുടെ തീരുമാനം. തീരുമാനം ഐ.ഐ.ടി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

ജൂണ്‍ 16- ന് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതി നല്‍കി ഉഷയെ ആദരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉഷ ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വനിതാ അത്‌ലറ്റാണെന്നും ഐ.ഐ.ടി അധികൃതര്‍ പറഞ്ഞു.

1984 ല്‍ ഉഷയ്ക്ക് പത്മശ്രീയും അര്‍ജുനയും നല്‍കി രാജ്യം ആദരിച്ചിരുന്നു. പിന്നീട് 1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തു താരങ്ങളിലായിരുന്നു പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ.


Also Read: ‘ഒരുങ്ങിക്കോ വിനീതേട്ടാ, ഈ കപ്പ് നിങ്ങള്‍ക്ക് ഞങ്ങള്‍ മേടിച്ച് തന്നിരിക്കും’; ബ്ലാസ്റ്റേഴ്‌സിന്റെ കണ്ണൂര്‍ കൊമ്പനു പിന്നില്‍ അണിനിരന്ന് മലയാളികള്‍; വിനീതിനെ ഫാന്‍സ് പ്ലെയര്‍ ആക്കാന്‍ നിങ്ങള്‍ക്കും അവസരം


1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ അരങ്ങേറ്റം നടത്തിയ ഉഷ 1982ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓട്ടത്തിലും, ഇരുന്നൂറു മീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട് .

1984 ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഓടിയെത്തി. എന്നാല്‍ ഫൈനലില്‍ ഫോട്ടോഫിനിഷില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് മെഡല്‍ നഷ്ടമായി.

2000 ലാണ് അവര്‍ തന്റെ കരിയറിന് വിരാമമിടുന്നത്. പിന്നീട് കായിക പ്രതിഭകളെ പരിശീലിപ്പിക്കാനായി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന പേരില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.

ടിന്റു ലൂക്ക, ജിസ്‌ന മാത്യു, തുടങ്ങി ഉഷയുടെ ശിക്ഷണത്തില്‍ നാടിന് വേണ്ടി മെഡലുകള്‍ നേടിയെടുത്ത താരങ്ങള്‍ ഒരുപാടാണ്.

Advertisement