എഡിറ്റര്‍
എഡിറ്റര്‍
പഠനവൈകല്യം മാറ്റാന്‍ കൗണ്‍സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം;പ്രശസ്ത കൗണ്‍സലര്‍ക്കെതിരെ കേസ്; പ്രതി ചാനലുകളില്‍ മനശാസ്ത്ര പരിപാടി അവതരിപ്പിക്കുന്ന ഡോക്ടര്‍
എഡിറ്റര്‍
Monday 21st August 2017 11:32pm

തിരുവനന്തപുരം: പഠനവൈകല്യം മാറ്റാന്‍ മനഃശാസ്ത്രകൗണ്‍സിലിംഗിനെത്തിയ 13 കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മനഃശാസ്ത്രവിഭാഗം അസി. പ്രൊഫസറും പ്രശസ്ത കൗണ്‍സലറുമായ ഡോ. കെ. ഗിരീഷിനെതിരെ പെലീസ് കേസെടുത്തു.

കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി പൊലീസിന് നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

കുട്ടിക്ക് പഠന വൈകല്യമുണ്ടെന്നും കൗണ്‍സലിംഗ് വേണമെന്നും സ്‌കൂളില്‍നിന്ന് നിര്‍ദ്ദേശിച്ചതുപ്രകാരം ചാനലിലെ പരിപാടി കണ്ട് ഡോ:ഗീരീഷിന്റെ അടുത്ത് കഴിഞ്ഞ പതിനാലാം തിയ്യതി കൗണ്‍സലിംഗിന് എത്തി. തുടര്‍ന്ന് മാതാപിതാക്കളോട് ആദ്യം സംസാരിച്ച ഡോക്ടര്‍ കുട്ടിയെ തനിച്ച് അകത്തേക്ക് വിളിപ്പിച്ചു


Also read ‘പടച്ചോനേ, നിന്റെ കൗമിനെ നീ തന്നെ കാക്ക് ;മലപ്പുറത്തെ വീട്ടില്‍ മുലപ്പാലിനായി തൊള്ളകീറിക്കരയുന്ന പൈതലിനെ ഓര്‍ത്ത് നെഞ്ച് പിടയുന്നുവെന്ന് ഷിംന അസീസ്


20 മിനിട്ടുകഴിഞ്ഞ് പുറത്തുവന്നകുട്ടി വല്ലാതെ ഇരിക്കുന്നതുകണ്ട് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചു.ബോക്‌സ് പസില്‍ കൊടുത്ത് കളിക്കാന്‍ ഇരുത്തിയ ശേഷം ഗിരീഷ് തന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കി.ഇതിനിടെ കുട്ടിയെയും മാതാപിതാക്കളെയും സ്വാധീനിക്കാന്‍ ഡോക്ടര്‍ പലതവണ ശ്രമിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സൈക്യാട്രിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്തിട്ട് കേസില്‍ മേല്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement