എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടോ?
എഡിറ്റര്‍
Monday 4th November 2013 5:43pm

Ara-motorola

മോട്ടൊറോളയുടെ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഐഡിയ കേട്ടാല്‍ ഞെട്ടും.. കാരണം ഇത് ‘ഒരു’ ഫോണല്ല. ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ എല്ലാ ഭാഗങ്ങളും കൂടി പെറുക്കി അടുക്കി വെച്ചാല്‍ പുതിയ ഫോണായി.

പ്രോജക്ട് ആര എന്ന ഇത് ഒരു പരീക്ഷണമാണെന്ന് കമ്പനി തന്നെ പറയുന്നു.

ഈ ഫോണ്‍ എന്നാല്‍ കുറേ ബ്ലോക്കുകളാണ്. കുറേ ചതുരക്കട്ടകള്‍. ഓരോന്നും ഫോണിന്റെ ഓരോ ഭാഗങ്ങളാണ്.. ബാറ്ററി, ക്യാമറ, ഡിസ്‌പ്ലേ, സെന്‍സര്‍ അങ്ങനെ അങ്ങനെ..

ഇതെല്ലാം വളരെയെളുപ്പം ഇളക്കി മാറ്റാനും കൂട്ടി യോജിപ്പിക്കാനും കഴിയും.

‘സോഫ്റ്റ് വെയറില്‍ ആന്‍ഡ്രോയ്ഡ് എന്താണോ ചെയ്യുന്നത്, അത് ഹാര്‍ഡ് വെയറില്‍ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’ ബ്ലോഗ് പോസ്റ്റില്‍ കമ്പനി വ്യക്തമാക്കുന്നു.

ഈ പരീക്ഷണ ഫോണ്‍ എന്നാണ് കസ്റ്റമേഴ്‌സിന്റെ പക്കല്‍ എത്തുകയെന്ന് കമ്പനി പറയുന്നില്ല. എന്തിന്.. ഇത് എന്നെങ്കിലും പുറത്തിറങ്ങുമോ എന്ന് പോലും ഉറപ്പ് പറയുന്നില്ല.

ആര ഫോണിന്റെ സ്‌ക്രീന്‍ ബ്രേയ്ക്ക് ചെയ്താല്‍.. നശിപ്പിക്കാനല്ല…ഇളക്കിമാറ്റിയാല്‍ ഫോണ്‍ പല പല ബ്ലോക്കുകളായി മാറ്റിവെയ്ക്കാം. ബ്ലോഗ് പോസ്റ്റിലുള്ള വീഡിയോയില്‍ ദൃശ്യമാകുന്നത് അങ്ങനെയാണ്.

ഒരു ഭാഗം കേടായാലും റിപ്പയര്‍ ചെയ്യാനും സൗകര്യമായി.

അതായത് നിങ്ങളുടെ വീടിന്റെ താക്കോല്‍ കളഞ്ഞ് പോയാല്‍ വാതില്‍ മൊത്തം മാറേണ്ട ആവശ്യമില്ല, താഴ് മാത്രം മാറിയാല്‍ മതി എന്നര്‍ത്ഥം.

അത് മാത്രമല്ല പ്രത്യേകത. കംപ്ലീറ്റ്‌ലി കസ്റ്റമൈസ്ഡ് ഗാഡ്‌ജെറ്റ് ആയിരിക്കും ഇത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരാള്‍ക്ക് കൂടിയ റെസല്യൂഷനുള്ള ക്യാമറയാണ് വേണ്ടതെങ്കില്‍ ക്യാമറയുടെ ആ ബ്ലോക്ക് മാത്രമായി മാറ്റി വെയ്ക്കാം.

ഒരാള്‍ക്ക് ക്യാമറ വേണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം  ബാറ്ററിയോ മറ്റേതെങ്കിലും കമ്പോണെന്റ് കൂട്ടിച്ചേര്‍ക്കാം. ഒരു ബ്ലോക്ക് മാറ്റി മറ്റൊന്ന് ഘടിപ്പിക്കേണ്ട താമസമേയുള്ളു.

ഐഡിയ ഈസ് ഗുഡ്.. ബട്ട് ..ഫ്‌ളോപ്പാകാനും സാധ്യതയുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യപിച്ച ബഗ് ലാബ്‌സ് ന്നെ പ്രോജക്ടിന്റെ അവസ്ഥ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ..

മാര്‍ക്കറ്റ് ഷെയറില്‍ ഒന്നാമതല്ലെങ്കിലും മോട്ടൊറോളയ്ക്ക് ഐഡിയയ്ക്ക് യാതൊരു ദാരിദ്ര്യവുമില്ല.. പണ്ടും. മൊബൈല്‍ ഫോണ്‍ എന്ന ഐഡിയ തന്നെ ആദ്യം പൊട്ടിമുളച്ചത് അവര്‍ക്കാണല്ലോ..

Advertisement