എഡിറ്റര്‍
എഡിറ്റര്‍
പണത്തിനായി ടി.വി ഷോകളില്‍ പങ്കെടുക്കുക തന്നെ ചെയ്യും; തനിക്ക് മുന്‍ ഉപമുഖ്യമന്ത്രിയെ പോലെയാകാന്‍ കഴിയില്ല: സിദ്ധു
എഡിറ്റര്‍
Wednesday 22nd March 2017 8:28pm

 

അമൃത്സര്‍: താന്‍ ടി.വി ഷോകളില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് പഞ്ചാബ് മന്ത്രിസഭാംഗം നവജ്യോത് സിങ് സിദ്ധു. തന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനായി ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുമെന്നാണ് മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് മന്ത്രിസഭാംഗവുമായ സിദ്ധു വ്യക്തമാക്കിയത്.


Also read അയോധ്യക്കേസില്‍ കോടതി ഇടപെടല്‍ ഗുഢലക്ഷ്യത്തോടെ: കോടിയേരി 


മന്ത്രിസഭാഗം ടെലിവിന്‍ ഷോകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് സിദ്ധു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ഷോകളിലൂടെ കുടുംബത്തെ മുന്നോട്ട നയിക്കാനുള്ള ചെലവ് കണ്ടെത്തുന്നത് ഒരിക്കലും അഴിമതിയായി തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ സിദ്ധു. മുന്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

‘എനിക്കൊരിക്കലും മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബിര്‍ ബാദലിനെ പോലെയാകാന്‍ കഴിയില്ല. പണത്തിനായി അഴിമതി ചെയ്യുവാന്‍ താന്‍ തയ്യാറാവുകയില്ല. എനിക്ക് വോട്ട് ചെയ്ത അധികാരത്തിലേറ്റിയ ജനങ്ങളെ വഞ്ചിക്കുവാനും കഴിയുകയില്ല. ഞാന്‍ ടി.വി ഷോകള്‍ ചെയ്യുന്നത് പണം കണ്ടെത്താന്‍ വേണ്ടി തന്നെയാണ്. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കേണ്ട ചെലവ് കണ്ടെത്താന്‍ ഷോകളിലൂടെ ഞാന്‍ ശ്രമിക്കും’ സിദ്ധു പറഞ്ഞു.

കുറ്റപ്പെടുത്തുന്നവര്‍ക്കൊരിക്കലും വയറിന്റെ വേദന മനസിലാകില്ലെന്നും സിദ്ധു തന്റെ വിമര്‍ശകരോടായി പറഞ്ഞു. എന്റെ വോട്ടര്‍മാര്‍ക്കൊരിക്കലും താന്‍ ടി.വി ഷോകള്‍ ചെയ്യുന്നത് ബുദ്ധിമുട്ടാകില്ലെന്നു പറഞ്ഞ സിദ്ധു അവരുടെ സ്‌നേഹവും ആശംസകളും തന്നോടെപ്പം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മാസത്തില്‍ നാലു ദിവസമാണ് സിദ്ധു തന്റെ ടെലിവിഷന്‍ ഷോയുടെ ഷൂട്ടിങ്ങിനായി മാറ്റി വച്ചിട്ടുള്ളത്. രാത്രിയിലാണ് പരിപാടിയുടെ ഷൂട്ടിങ് നടക്കുന്നതും. രാത്രി 7മുതല്‍ രാവിലെ 6വരെ താനെന്തു ചെയ്യുന്നു എന്നത് മറ്റുള്ളവര്‍ നോക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ മന്ത്രി ടി.വി ഷോകളുമായി ബന്ധപ്പെട്ട മറ്റു 75ശതമാനം കാര്യങ്ങളും ഉപേക്ഷിച്ചതായും വ്യക്തമാക്കി.

Advertisement