എഡിറ്റര്‍
എഡിറ്റര്‍
അബ്ദുല്ലക്കുട്ടിയെ വഴിയില്‍ തടയേണ്ടെന്ന് പ്രവര്‍ത്തകരോട് സി.പി.ഐ.എം
എഡിറ്റര്‍
Friday 14th March 2014 7:16pm

abdullakkutty-22

കണ്ണൂര്‍: സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി സരിത എസ് നായരുമായി ബന്ധപ്പെട്ട ലൈംഗികാരോപണ വിവാദത്തിന്റെ പേരില്‍ എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എയെ വഴിയില്‍ തടയേണ്ടെന്ന് സി.പി.ഐ.എം പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ പങ്കെടുക്കുവാന്‍ പയ്യാമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തിരുന്നു.

സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

എം.എല്‍.എയെ സംഘം ചേര്‍ന്ന് തടഞ്ഞ് വെച്ചതിനും പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും 15 പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.

ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് എ.പി അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് വിലക്കിയിരുന്നു.

Advertisement