എഡിറ്റര്‍
എഡിറ്റര്‍
പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണം: വി.ഡി സതീശന്‍
എഡിറ്റര്‍
Sunday 23rd June 2013 9:00am

v.d-satheeshan

തിരുവനന്തപുരം:  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്ന് എ.ഐ.സി.സി സെക്രട്ടറി വി.ഡി. സതീശന്‍.
Ads By Google

എ.ഐ.സി.സി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ  വി.ഡി സതീശന്‍ എം.എല്‍.എ നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസുമായുണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.  സോളാര്‍ കേസ് കേരളത്തില്‍ തന്നെ പരിഹരിക്കേണ്ട വിഷയമാണ്.

കേരളത്തില്‍ വെച്ചു തന്നെ വിഷയം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും സതീശന്‍ പറഞ്ഞു.

വിഷയം ഹൈക്കാമാന്‍ഡിന്റെ പരിഗണനയിലാണ്. അതിനാലാണ് ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനം നടത്താത്തതെന്നും സതീശന്‍ വ്യക്തമാക്കി.

Advertisement