എഡിറ്റര്‍
എഡിറ്റര്‍
പത്തുവയസുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്ത സംഭവം; പ്രതിയുടെ ഡി.എന്‍.എയുമായി കുഞ്ഞിന്റെ ഡി.എന്‍.യ്ക്ക് സാമ്യമില്ലെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 14th September 2017 12:49pm

ചണ്ഡീഗഡ്: അമ്മാവന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പത്ത് വയസുകാരി ജന്മം നല്‍കിയ കുഞ്ഞിന്റെ ഡി.എന്‍.എയും പ്രതിയുടെ ഡി.എന്‍.എയും തമ്മില്‍ സാമ്യമില്ലെന്ന് ലാബ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17 നാണ് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന്റെ പശ്ചാത്തലത്തില്‍ 10 വയസുകാരി കുഞ്ഞിന് ജന്മം നല്‍കിയത്. ചണ്ഡീഗഡിലായിരുന്നു സംഭവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.

കുട്ടിയുടെ അമ്മാവന്റെ ഡി.എന്‍.എയും കുഞ്ഞിന്റെ ഡി.എന്‍.എയുമായി സാമ്യമില്ലെന്ന് അമ്മാവന്റെ അഭിഭാഷന്‍ മന്‍ജീത് സിങ് പറഞ്ഞു.

ഡി.എന്‍.എ ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി വിദഗ്ധരുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമാണ് അറിയുന്നത്.


Dont Miss നടിയുടെ നഗ്നചിത്രം എടുത്തുനല്‍കാന്‍ പറഞ്ഞുവെന്നുമാത്രമാണ് കേസ് ; ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയില്‍


കുട്ടിയുടെ അമ്മയുടെ സഹോദരന്‍ മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതോടെ ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. അപ്പോഴേക്കും ഭ്രൂണത്തിന്റെ വളര്‍ച്ച 30 ആഴ്ച പിന്നിട്ടിരുന്നു.

ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതിക്കായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ജൂലൈ 28നാണ് കോടതി പെണ്‍കുട്ടിയുടെ ഹരജി തള്ളിയത്. ഗര്‍ഭച്ഛിദ്രം അനുവദിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നിഷേധിച്ചത്.

ഇന്ത്യയിലെ നിയമ പ്രകാരം ഭ്രൂണത്തിന്റെ വളര്‍ച്ച 20 ആഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കില്ല.കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യം പെണ്‍കുട്ടിക്ക് അറിയില്ല. വയറ്റില്‍ നിന്നും കല്ല് എടുത്തുമാറ്റുന്ന ശസ്ത്രക്രിയായിരുന്നുവെന്നാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ദത്തുനല്‍കാനാണ് സാധ്യത.

Advertisement