എഡിറ്റര്‍
എഡിറ്റര്‍
കണ്ണും മുടിയും തിരിച്ചറിയാവുന്ന ഫോറന്‍സിക് പരിശോധന വരുന്നു
എഡിറ്റര്‍
Sunday 26th August 2012 10:38am

മുംബൈ: ഡി.എന്‍.എ സാമ്പിളുകള്‍ ഉപയോഗിച്ച്  മുടിയുടേയും കണ്ണിന്റേയും നിറം കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധന നിലവില്‍ വരുന്നു. കുറ്റകൃത്യങ്ങള്‍ നടത്തി തെളിവില്ലാതെ രക്ഷപ്പെടാം എന്ന കരുതുന്നവര്‍ക്ക് തിരിച്ചടിയാണ് ഈ കണ്ടുപിടുത്തം.

Ads By Google

സംഭവസ്ഥലത്തുനിന്ന് കണ്ടെടുക്കുന്ന നിസാരമായ ഡി.എന്‍.എ സാമ്പിളുപയോഗിച്ച് കുറ്റവാളികളുടെ മുടിയുടേയും കണ്ണിന്റേയും നിറം കണ്ടെത്താനാവും. സംശയമുള്ള കുറ്റവാളികളുടെ എണ്ണം പരിമിതപ്പെടുത്തി അന്വേഷണം കാര്യക്ഷമമാക്കാമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. ഹിരിസ്ലക്‌സ് എന്നാണ് ഇതിന്റെ പേര്.

സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കിട്ടുന്ന ഡി.എന്‍.എയുമായി താരതമ്യം ചെയ്യും. ഇതില്‍ സംശയമുള്ള കുറ്റവാളി പോലീസിന്റെ പട്ടികയിലുള്ളയാളോ ഏതെങ്കിലും തരത്തില്‍ ഡി.എന്‍.എ ശേഖരിക്കാവുന്ന ആളോ ആയിരിക്കണം.

പുതിയ സംവിധാനം ഉപയോഗിച്ച് അജ്ഞാതരേയും കണ്ടെത്താം. ഹിരിസ്ലക്‌സ് രീതിയനുസരിച്ച് കറുത്ത തലമുടിക്കാരെ കണ്ടെത്തുന്നതില്‍ 87.5 ശതമാനം കൃത്യത കൈവരിക്കാനായി, അതുപോലെ തവിട്ട്‌നിറമുള്ള കണ്ണുള്ളവരെ കണ്ടെത്തുന്നതില്‍ 86 ശതമാനം വിജയിച്ചു.

ഹേഗില്‍ നടന്ന യൂറോപ്യന്‍ അക്കാദമി ഓഫ് ഫോറന്‍സിക് സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

Advertisement