ചെന്നൈ: കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ഡി.എം.കെ.ക്ക് അതൃപ്തി. മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയായിട്ടില്ലെന്ന് ഡി.എം.കെ നേതാവ് കരുണാനിധി വ്യക്തമാക്കി. ഡി.എം.കെ മന്ത്രിയുടെ കാര്യം 23ന് ചേരുന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജിയോട് മന്ത്രിസ്ഥാനം സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിട്ടില്ല. ഈ മാസം 23-ന് ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ നടക്കും. ജനറല്‍ കൗണ്‍സിലില്‍ മന്ത്രിമാരെ കുറിച്ച് തീരുമാനിക്കും. കേന്ദ്രത്തിനുള്ള പിന്തുണ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.