Categories

ഡി.എം.കെ പ്രമേയം: കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് മൗനം

dmk-meeting

കോയമ്പത്തൂര്‍: ഡി.എം.കെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം പാസാക്കിയ പ്രമേയങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് മൗനം. 26 പ്രമേയങ്ങളാണ് യോഗം പാസാക്കിയത്. മാധ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രമേയങ്ങളില്‍ എവിടെയും കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.

ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡി.എം.കെ-കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പ്രമേയം മൗനം പാലിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് യോഗത്തില്‍ സുപ്രധാന തീരുമാനമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.

അതേസമയം ടുജി സ്‌പെക്ട്രം കേസ് സി.ബി.ഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഡി.എം.കെ നേതാക്കളോട് ഇവര്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. കേസില്‍ അറസ്റ്റിലായ എ.രാജ, കനിമൊഴി, ശരത്കുമാര്‍ എന്നിവര്‍ക്ക് പാര്‍ട്ടി എല്ലാ നിയമസഹായങ്ങളും നല്‍കും.

പാര്‍ട്ടി നേതൃസ്ഥാനത്ത് കരുണാനിധി തന്നെ തുടരുമെന്നാണ് പ്രമേയങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ പരാമര്‍ശങ്ങളൊന്നുമില്ല. മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഇവിടെ പുതിയ ഡാം നിര്‍മ്മിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഈ നീക്കം കേന്ദ്രം തടയണം. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നും പ്രമേയം വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.