ചെന്നൈ: ഭൂമി കൈയ്യേറിയ കേസില്‍ രണ്ട് ഡി.എം.കെ നേതാക്കള്‍ അറസ്റ്റില്‍. ഡി.എം.കെ നേതാവും ചെപൗക്ക് എം.എല്‍.എയുമായ ജെ. അന്‍പഴകനും, മുന്‍ ഡി.എം.കെ മന്ത്രി വീരപാണ്ഡി അറുമുഖവുമാണ് അറസ്റ്റിലായത്.

തിരുപ്പൂരില്‍ പേപ്പര്‍മില്‍ മുതലാളിയായ അന്‍പഴകനെ തിരുപ്പൂര്‍ പോലീസ് ശനിയാഴ്ച രാവിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടുകേസുകളില്‍ അറുമുഖം തിങ്കളാഴ്ച കീഴടങ്ങിയിരുന്നു. അതിനുശേഷം ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു. കൈയ്യേറ്റക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ നേതാവ് എം.കെ അഴഗിരിയുടെ സഹായികളായ നാലുപേരെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത്തരം കൈയ്യേറ്റ പരാതികള്‍ അന്വേഷിക്കാനായി എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ സ്‌പെഷല്‍ പോലീസ് സംഘത്തെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.