ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഡി.എം.കെയുടെ ഹരജി. ജലനിരപ്പ് ഇനിയും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ഹരജിയില്‍ പറയുന്നു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരള, തമിഴ്‌നാട് സര്‍ക്കാറുകളുടെത് അടക്കം മൂന്ന് ഹരജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കാതിനിരിക്കെയാണ് ഡി.എം.കെയുടെ നീക്കം.

Subscribe Us:

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ തമിഴ്‌നാടിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. ഇതിന് തമിഴ്‌നാട് തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഡാം സുരക്ഷാ അതോറിറ്റിക്ക് അതിനുള്ള അനുമതി നല്‍കണമെന്നും അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Malayalam news, Kerala news in English