ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് ഒറ്റക്കെട്ടാണെന്ന് കാണിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി. തമിഴ്‌നാട്ടിലെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ജയലളിത സര്‍ക്കാര്‍ എത്രയും പെട്ടന്ന് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും കരുണാനിധി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഡി.എം.കെ അടിയന്തര പാര്‍ട്ടി എക്‌സിക്യൂട്ടീവിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാനിധി.

സര്‍വ്വകക്ഷി യോഗം ദശകങ്ങള്‍ നീണ്ട മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ വികാരം കാണിച്ചു കൊടുക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നിരാശാജനകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe Us:

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ അടുത്ത ആഴ്ച ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപവാസ സമരം നടത്തുമെന്നും മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും കരുണാനിധി അറിയിച്ചു.