Categories

യുവാക്കള്‍ക്കായി 200 കോടി മുടക്കില്‍ 200 ട്രെയിനിംഗ് സെന്ററുകള്‍

മുംബൈ: തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി 200 കോടി മുതല്‍ മുടക്കില്‍ 200 ട്രെയിനിംഗ് സെന്ററുകള്‍. കുത്തക നിര്‍മ്മാണ കമ്പനിയായ ഡി.എല്‍.എഫ് ഫൗണ്ടേഷനാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഡി.എല്‍.എഫിന്റെ ലൈഫ് (Learning Initiatives For Employmetn) പരിപാടിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുക. രാജ്യത്തുടനീളം നിര്‍മ്മിക്കുന്ന 250 ട്രെയിനംഗ് സെന്ററുകളില്‍ ആദ്യത്തേത് ഡല്‍ഹിക്കടുത്ത ഗ്രാമമായ ഓഖ്‌ലയിലാണ് നിര്‍മ്മിക്കുന്നത്.

തൊഴിലഷിഷ്ഠിത കോച്ചിംഗുകളാണ് ഈ സെന്ററുകളില്‍ നടത്തുക. ആതുരസേവനം, ഐ.ടി, കണ്‍സ്ട്രക്ഷന്‍, റീടെയില്‍, മാര്‍ക്കറ്റിംഗ്, ഇലക്ട്രോണിക്‌സ് എന്നീ മേഖലകള്‍ക്കുതകുന്ന ട്രെയിനിംഗുകളാണ് ഈ സെന്ററുകളില്‍ ഒരുക്കുന്നത്.

ഡി.എല്‍.എഫ് ചെയര്‍മാന്‍ കെ.പി.സിംഗ് ആണ് ഈ പദ്ധതി വെളിപ്പെടുത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.