ന്യൂദല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ഭീമന്‍മാരായ ഡി.എല്‍.എഫിന് നികുതി വകുപ്പ് നോട്ടീസ് നല്‍കി. 1700 കോടി രൂപ നികുതിയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തേ കമ്പനിയുടെ ലാഭവിഹിതം പ്രത്യേക സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനും ഡി.എല്‍.എഫിനെ അധികൃതര്‍ തടഞ്ഞിരുന്നു. അതിനിടെ നികുതിവകുപ്പിന്റെ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ഡി.എല്‍.എഫ് അറിയിച്ചു.

2009ല്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഒറീസ, ഹരിയാന എന്നിവിടങ്ങളിലെ ഡി.എല്‍.എഫിന്റെ പ്രത്യേക സാമ്പത്തിക മേഖലകളെ പ്രവര്‍ത്തന മന്ദീഭാവത്തെത്തുടര്‍ന്ന് ഐ.ടി അനുബന്ധ സെസ്സുകളുടെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.