ലണ്ടന്‍: പുരുഷ ടെന്നീസ് വ്യക്തിഗത റാങ്കിംഗില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഈ വര്‍ഷം മുഴുവന്‍ ഒന്നാം സ്ഥാനത്തുതുടരും. ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഷാങ്ഹായി മാസ്റ്റേഴ്‌സിന്റെ മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതോടെയാണ് ഇത്.

എട്ട് വര്‍ഷത്തിന് ശേഷമാണ് നദാലോ ഫെഡററോ അല്ലാതെ ഒരുതാരം ഒരുവര്‍ഷം മുഴുവന്‍ ഒന്നാം സ്ഥാനത്തുതുടരുന്നത്. 2003ല്‍ അമേരിക്കയുടെ ആന്‍ഡി റോഡിക്കാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. ജൂലൈയില്‍ നദാലിനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഇരുപത്തിനാലുകാരനായ ജോക്കോവിച്ച് ഒന്നാമതെത്തിയത്. ഈ വര്‍ഷം മൂന്ന് ഗ്രാന്‍സ്ലാമുകളടക്കം 10 കിരീടങ്ങളാണ് ദ്യോക്കോവിച്ച് വീട്ടിലെത്തിച്ചത്.

Subscribe Us: