ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ നിലവിലെ ചാംപ്യനും രണ്ടാംസീഡുമായ റാഫേല്‍ നഡാല്‍ ഒന്നാം സീഡും ലോക ഒന്നാംനമ്പറുമായ നൊവാക് ദ്യോക്കോവിച്ചുമായി മത്സരിക്കും. ആദ്യ സെമിയില്‍ ലോക മൂന്നാം നമ്പറും അഞ്ചുവട്ടം കിരീടം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററെ കീഴടക്കിയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ നാലാം സീഡ് ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.

ദ്യോക്കോവിച്ചിനെതിരെ ആദ്യ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയ ശേഷമാണ് ഫെഡറര്‍ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 6-7(7/9), 4-6, 6-3, 6-2, 7-5. മൂന്നാം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്നത്. ഈ സീസണിലിത് രണ്ടാം തവണയാണ് ഫെഡറര്‍ ആദ്യ രണ്ട് സെറ്റ് നേടിയ ശേഷം കീഴടങ്ങുന്നത്. നേരത്തെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് ട്രസംഗയോടായിരുന്നു രണ്ട് സെറ്റിന മുന്നിട്ട് നിന്ന ശേഷം ഫെഡറര്‍ കീഴടങ്ങിയത്.

രണ്ടാം സെമിയില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ കീഴ്‌പ്പെടുത്തിയാണ് നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 6-2, 3-6, 6-2. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ മൂന്നാം സെറ്റില്‍ മാത്രമാണ ് അല്‍പ്പമെങ്കിലും മേല്‍ക്കൈ നേടാന്‍ മുറെയ്്ക്കായത്. നിലവിലെ ചാംപ്യനാന് നദാല്‍. കഴിഞ്ഞ തവണ് ദ്യോക്കോവിച്ചിനെ കീഴടക്കിയാണ് നദാല്‍ കിരീടം നേടിയത്. എന്നാല്‍ പിന്നീട് അഞ്ച തവണ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ വിജയം ദ്യോക്കോവിച്ചിനൊപ്പമായിരുന്നു.