എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോകോവിച്ചിന് ഹാട്രിക്
എഡിറ്റര്‍
Monday 28th January 2013 10:21am

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിന് ഹാട്രിക് കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ആന്റ്ി മുറേയെ പരാജയപ്പെടുത്തിയാണ് മൂന്നാം തവണയും നൊവാക് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-7, 7-6, 6-3, 6-2.

Ads By Google

ഇത് രണ്ടാം തവണയാണ് നൊവാക് മുറേയെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരാജയപ്പെടുത്തുന്നത്. മൂന്ന് മണിക്കൂറും 40 മിനുട്ടും നീണ്ടുനിന്ന മത്സരത്തില്‍ ഒന്നാം സെറ്റില്‍ പിറകില്‍ നിന്ന ശേഷമായിരുന്നു നൊവാക്കിന്റെ തിരിച്ചുവരവ്.

നാല് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ നൊവാക് ദ്യോകോവിച്ചിന്റെ ആറാം ഗ്രാന്റ്സ്ലാം കിരീടനേട്ടമായിരുന്നു ഇന്നലത്തേത്. നാലാം സെറ്റില്‍ മുറേയെ പിടികൂടിയ പേശിവലിവാണ് ദ്യോകോവിച്ചിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത്.

അതുവരെ കീഴടങ്ങാതെ പോരാടിയ ദ്യോകോവിച്ച് പരിക്കിന്റെ പിടിയിലായതോടെ അല്‍പ്പം അവശനായി. ഈ അവസരം ദ്യോകോവിച്ച് വേണ്ട വിധം ഉപയോഗിച്ചു. ഈ സെറ്റില്‍ 26 റാലികളുടെ പോയന്റ് നേടുകയും മുറേയുടെ സെര്‍വ് ഭേദിച്ച് 31ന് മുന്നിലെത്തുകയും ചെയ്ത ദ്യോകോവിച്ച്  മാച്ചും കിരീടവും നേടി.

അതേസമയം, ഇന്നലെ നടന്ന മികസ്ഡ് ഡബിള്‍സില്‍ ചെക് റിപ്പബ്ലിക്കിന്റെ ലൂസി ഹാഡെക്ക-ഫ്രാന്റിസെക് സെര്‍മാക് ജോഡിയെ തകര്‍ത്ത് ഓസ്‌ട്രേലിയന്‍ ജോഡികളായ ജാര്‍മിള ഗജ്‌ദോസോവ-മാത്യു എബ്ഡന്‍ കിരീടം നേടി.

Advertisement