Categories

വേള്‍ഡ് ചാമ്പ്യന്‍ പുരസ്‌ക്കാരം ജ്യോക്കോവിച്ചിനും ക്വിറ്റോവയ്ക്കും

ലണ്ടന്‍ : അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ 2011 ലെ വേള്‍ഡ് ചാമ്പ്യന്‍ പുരസ്‌ക്കാരം സെര്‍ബിയയുടെ നൊവാക് ജ്യോക്കോവിച്ചിനും ചെക്ക് റിപ്പബ്ലിക്കിന്റെ വനിതാ താരം പെട്രാ ക്വിറ്റോവയ്ക്കും ലഭിച്ചു.  ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ വിംബിള്‍ഡന്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ ജ്യോക്കോവിച്ചിന് ലഭിച്ചിരുന്നു. 24 കാരനായ ജ്യോക്കോവിച്ചാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.

2003നു ശേഷം ആദ്യമായാണ് നദാലോ ഫെഡററോ അല്ലാത്ത മറ്റൊരാള്‍ക്ക് വേള്‍ഡ് ചാമ്പ്യന്‍ പുരസ്‌ക്കാരം ലഭിക്കുന്നത്. പുരസ്‌ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തുടര്‍ന്നും ഫോം നിലനിര്‍ത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.

ചെക്ക് റിപ്പബ്ലിക്കിന്റെ വനിതാ താരമായ ക്വിറ്റോവയും ഈ വര്‍ഷത്തെ വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റവും 21 കാരിയായ ക്വിറ്റോവയുടെ മികവിലായിരുന്നു. നിലവില്‍ രണ്ടാം റാങ്കിലാണ് ക്വിറ്റോവ. ഡബിള്‍സില്‍ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാര്‍ എട്ടാം തവണയും കിരീടം നിലനിര്‍ത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.