എഡിറ്റര്‍
എഡിറ്റര്‍
മിയാമി മാസ്റ്റേഴ്‌സ് കിരീടം ദ്യോക്കോവിച്ചിന്
എഡിറ്റര്‍
Monday 2nd April 2012 11:15am

മിയാമി: മിയാമി മാസ്റ്റേഴ്‌സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനു കിരീടം. ഫൈനലില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെയാണ് ദ്യോക്കോവിച്ച് കീഴടക്കിയത്. സ്‌കോര്‍: 6-1, 7-6(7/4).

മിയാമി മാസ്റ്റേഴ്‌സില്‍ ദ്യോക്കോവിച്ചിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടമാണിത്.  2007ലാണ് ദ്യോക്കോവിച്ച് മിയാമിയില്‍ ആദ്യ കിരീടം നേടുന്നത്. 2009ലെ ഫൈനലില്‍ മുറെയും ദ്യോക്കോവിച്ചും ഏറ്റുമുട്ടിയിരുന്നെങ്കിലും അന്ന് മുറെയ്ക്കായിരുന്നു വിജയം. ഇതോടെ മൂന്നു മിയാമി മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ദ്യോക്കോവിച്ച്.

ആറു മിയാമി മാസ്റ്റേഴ്‌സ് കിരീടങ്ങള്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം ആന്ദ്രെ അഗാസിയും മൂന്നു കിരീടവുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പീറ്റ് സാംപ്രാസുമാണ് ദ്യോക്കോവിച്ചിന്റെ നേട്ടത്തിനു തൊട്ടുമുന്നിലുള്ളത്.

Advertisement