ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം നൊവാക്ക് ജോക്കോവിച്ചിന്. റാഫേല്‍ നദാലിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്‌കോര്‍-6-4,6-1,1-6,6-3. ജോക്കോവിച്ചിന്റെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്.

ആദ്യ രണ്ട് റൗണ്ടുകളില്‍ ജോക്കോവിച്ച് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ മൂന്നാം റൗണ്ട് റാഫേല്‍ പിടിച്ചു. എന്നാല്‍ നാലാം റൗണ്ട് ജോക്കോവിച്ച് പിടിച്ച് കിരീടം സ്വന്തമാക്കുകയായിരുന്നു.