മാഡ്രിഡ്: മാഡ്രിഡിലെ കളിമണ്‍ കോര്‍ട്ടിന്റെ നിലയെ വിമര്‍ശിച്ച് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് രംഗത്ത്. ഡാനിയല്‍ ഗിമറോ ട്രിമെറോയ്‌ക്കെതിരെ വിജയം നേടിയശേഷമാണ് ദ്യോക്കോവിച്ച് കളിമണ്‍ കോര്‍ട്ടിനെ വിമര്‍ശിച്ചത്.

രണ്ടാസെറ്റില്‍ പൊരുതിയ ദ്യോക്കോവിച്ച് മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ രണ്ട് തവണ കോര്‍ട്ടില്‍ നിന്നും വഴുതി വീഴാന്‍പോയിരുന്നു.

കോര്‍ട്ട് നന്നായി നനഞ്ഞിരുന്നത് കളിക്കുമ്പോള്‍ ബുദ്ധിമുണ്ടാവുന്നെന്ന് ചൂണ്ടിക്കാട്ടി ദ്യോക്കോവിച്ച് മാച്ച് അമ്പയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും ദ്യോക്കോവിച്ച് കളിമണ്‍കോര്‍ട്ടിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി.

‘ ചലിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എനിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് വരുന്ന ബോള്‍ കഴിയാവുന്നത്ര നല്ല രീതിയില്‍ തിരിച്ചടിക്കുകയെന്നതാണ്. ഇനിയുള്ള സമയം ഞാന്‍ ഫുട്‌ബോള്‍ ബൂട്ടുകള്‍ അണിഞ്ഞ് കളിക്കാന്‍ ഇറങ്ങും.’ ദ്യോക്കോവിച്ച് പറഞ്ഞു.

Malayalam news

Kerala news in English