എഡിറ്റര്‍
എഡിറ്റര്‍
‘പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ പേടിയാണ്; ബലാത്സംഗികളെ പിടിച്ച് അകത്തിടാന്‍ കഴിയണം മോദിജി’; പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തുമായി ടെലിവിഷന്‍ താരം ദിവ്യാങ്ക
എഡിറ്റര്‍
Thursday 17th August 2017 10:10pm

മുംബൈ: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ബലാത്സംഗ സംഭവങ്ങളില്‍ കടുത്ത ഭയവും പ്രതിഷേധവും രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ടെലിവിഷന്‍ താരം ദിവ്യാങ്ക ത്രിപാദിയുടെ ട്വീറ്റ്. സ്ത്രീകള്‍ക്ക് ജിവിക്കാന്‍ പറ്റാത്ത ഒരു സ്ഥലമായി ഇന്ത്യ മാറിയെന്ന് ദിവ്യാങ്ക ട്വീറ്റില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലാത്ത ഒരു നാടുമായി മാറിയിരിക്കുന്നു. ഇനിയൊരു മകളെ ഈ നാട്ടില്‍ എങ്ങനെ പ്രസവിക്കും. ഞാനെന്റെ മകളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കും പക്ഷെ എനിക്ക് നല്ല ജീവിതം വാഗ്ദാനം ചെയ്യാന്‍ സാധിക്കുകയില്ലെന്നും ദിവ്യാങ്ക ത്രിപാദി പറയുന്നു.

സ്ത്രീകളുടെ സുരക്ഷയില്‍ താങ്കളുടെ നയമെന്താണെന്നും സ്വച്ഛ് ഭാരത് മിഷനില്‍ ബലാത്സംഗികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും താരം ആവശ്യപ്പെടുന്നു.


Also Read:  ‘സണ്ണി ലിയോണിനെ കാണാന്‍ കുമ്മനമടിച്ച കുമ്മനംജീ മുതല്‍ സുന്നി സമ്മേളനത്തിനെത്തിയ കാന്തപുരം വരെ’; സണ്ണിഡേയില്‍ കോരിത്തരിച്ച് സോഷ്യല്‍ മീഡിയയും


സ്ത്രീകള്‍ക്ക് യാതൊരു പ്രാധ്യാന്യം നല്‍കാത്ത ഒരു രാജ്യത്ത് സ്ത്രീകള്‍ വോട്ട് ചെയ്യുന്നത് നിര്‍ത്തണം. പെണ്‍മക്കളെയാണ് രക്ഷപ്പെടുത്തേണ്ടത്. മകന്‍ ജനിക്കണമെന്ന ആഗ്രഹം കൊണ്ടല്ല പക്ഷെ സ്വര്‍ഗ്ഗത്തില്‍ നിന്നും നരകത്തിന്റെ തീയിലേക്ക് എന്തിനാണ് അവളെ വലിച്ചിടുന്നത്. എന്നായിരുന്നു നടിയുടെ മറ്റൊരു ട്വീറ്റ്.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ശേഷം സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ചാണ് നാം ചിന്തിക്കേണ്ടതെന്നും അവര്‍ പറയുന്നു.

Advertisement