എറണാകുളം:90 കളില്‍ മലയാളസിനിമയില്‍ സജീവമായിരുന്ന ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യ ഉണ്ണി അഭിനയരംഗത്തേക്ക് ചുവടുവെയ്ക്കുന്നു.

നവാഹഗതനായ കെ.ബിജു സംവിധാനം ചെയ്യുന്ന ഡോക്ടര്‍.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേറ്റം കുറിയ്ക്കുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് വിദ്യയ്ക്ക്.

കല്ല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി മലയാളസിനിമയില്‍ നായികയായെത്തുന്നത്. തുടര്‍ന്ന് 50 ഓളം ചിത്രങ്ങളില്‍ അവര്‍ നായികയായി.

മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായിരുന്ന സന്ദര്‍ഭത്തിലാണ് അവര്‍ വിവാഹിതയാവുന്നതും അഭിനയം നിര്‍ത്തുന്നതും.

ടി.എസ് സുരേഷ് ബാബു സംവിധാനംചെയ്ത ശിബിരം ആണ് ദിവ്യ ഉണ്ണി അവസാനമായി അഭിനയിച്ച സിനിമ.