എഡിറ്റര്‍
എഡിറ്റര്‍
ദിവ്യ സ്പന്ദന അഭിനയം നിര്‍ത്തുന്നു
എഡിറ്റര്‍
Sunday 9th March 2014 10:36pm

divya-spandhana

തെന്നിന്ത്യന്‍ സുന്ദരി ദിവ്യ സുന്ദരി ദിവ്യ സ്പന്ദന സിനിമാ ജീവിതത്തോട് വിട പറയുന്നതായി റിപ്പോര്‍ട്ട്.

വാരണം ആയിരം, പൊല്ലാത്തവന്‍ എന്ന തമിഴ് ചിത്രങ്ങളിലൂടെ മലയാളിയ്ക്കും പ്രിയ്യങ്കരിയായ ദിവ്യ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് വേണ്ടിയാണ് സിനിമയോട് ഗുഡ്‌ബൈ പറയുന്നത്.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ആര്യന്‍ എന്ന കന്നട ചിത്രത്തിന് ശേഷം ദിവ്യ ആഭിനയം നിര്‍ത്തുവെന്നാണ് സൂചന.

എന്നാല്‍ പൂര്‍ണ്ണമായും  ദിവ്യ സിനിമയോട് ഗുഡ്‌ബൈ പറയുന്നില്ല.  തനിക്ക് സമയം ലഭിക്കുമ്പോള്‍ അഭിനയിച്ചേക്കാമെന്ന് താരം പറഞ്ഞിട്ടുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

Advertisement