എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവരില്‍ തുപ്പാതിരിക്കാന്‍ ‘ദൈവീകമായ’ മാര്‍ഗവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
എഡിറ്റര്‍
Friday 31st March 2017 8:23pm

ലഖ്‌നൗ: പ്രണയിക്കുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഓടിച്ചു വിടാന്‍ ഉണ്ടാക്കിയ ആന്റി-റോമിയോ സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ക്ക് ശേഷം പുതിയ തീരുമാനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരില്‍ തുപ്പുന്നതിന് തടയിടാനുള്ള ‘ദൈവീകമായ’ മാര്‍ഗമാണ് യു.പിയില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

തുപ്പാതിരിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവരുകളില്‍ ദൈവങ്ങളുടെ ചിത്രം പതിപ്പിക്കാനാണ് തീരുമാനം. ചുവരുകള്‍ക്ക് പുറമേ കോണിപ്പടികളിലും ദൈവങ്ങളുടെ ചിത്രം പതിപ്പിക്കും. ഹിന്ദു ദൈവങ്ങളുടെ ചിത്രമാണ് പതിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ശ്രദ്ധേയമാണ്.


Don’t Miss: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


ചുവരുകളില്‍ ദൈവങ്ങളെ കാണുമ്പോള്‍ ലഹരി വസ്തുക്കള്‍ ചവച്ച് തുപ്പാനൊരുങ്ങുന്നവര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറുമെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. നേരത്തേ പാന്‍, ഗുഡ്ക എന്നിവയടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിരുന്നു. പുതിയ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ലെന്നും ഹൈക്കോടതിയില്‍ വരെ പരീക്ഷിച്ച് വിജയിച്ച മാര്‍ഗമാണ് ഇതെന്നും വികസന വകുപ്പ് മേധാവി ടി.കെ ഷിബു പറഞ്ഞു.

അതേസമയം സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രാദേശിക സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമാണ് ഇതിനെതിരെ രംഗത്തെത്തിയത്. ചുവരില്‍ പതിപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ ചിത്രങ്ങളുള്ള ടൈലുകള്‍ 24 മണിക്കൂറുകള്‍ക്കകം നീക്കം ചെയ്യണമെന്ന ആവശ്യവപ്പെട്ട് നിസ്വാര്‍ത്ഥ് സേവാ സമിതി ടി.കെ ഷിബുവിന് നോട്ടീസ് അയച്ചു.


Also Read: ‘ശവത്തില്‍ കുത്തി’ പരീക്കര്‍; ഗോവ വിട്ടു തന്നതിന് ദിഗ്‌വിജയ് സിംഗിന് നന്ദിയെന്ന് രാജ്യസഭയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ മനോഹര്‍ പരീക്കര്‍


 

Advertisement