കൊച്ചി: സംസ്ഥാനത്തെ പ്രധാന മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് വിതരണക്കാര്‍. ആഗസ്റ്റ് 15 ന് ശേഷം റിലീസ് ചെയ്ത ചിത്രങ്ങളുള്‍പ്പെടെയാണ് മള്‍ട്ടിപ്ലക്‌സില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് മമ്മൂട്ടി നായകനായ താപ്പാന മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും പിന്‍വലിച്ചു.

Ads By Google

വരുമാന വിഹിതം കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഉടമകള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് വിതരണക്കാരുടെ പുതിയ തീരുമാനം.

സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ആഴ്ച്ചയിലെ തിയേറ്ററുകളിലെ വരുമാനത്തിന്റെ 60 ശതമാനവും രണ്ടാമത്തെ ആഴ്ച്ച 55 ശതമാനവും മൂന്നാമത്തെ ആഴ്ച്ച 50 ശതമാനവും വിതരണക്കാര്‍ക്ക് നല്‍കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായില്ല. വരുമാനത്തിന്റെ 50 ശതമാനം നല്‍കാമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.