എഡിറ്റര്‍
എഡിറ്റര്‍
ശ്വേതക്ക് ദുരനുഭവമുണ്ടായതില്‍ ഖേദിക്കുന്നതായി കൊല്ലം ജില്ലാ കളക്ടര്‍
എഡിറ്റര്‍
Saturday 2nd November 2013 7:19pm

swethasad

കൊല്ലം: കൊല്ലത്ത് പ്രസിഡന്‍സി ട്രോഫി വള്ളം കളി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നടി ശ്വേത മേനേനുണ്ടായ ദുരനുഭവത്തില്‍ കൊല്ലം ജില്ലാ കളകടര്‍ ഖേദം അറിയിച്ചു. എന്നാല്‍ പരാതി പറയാന്‍ ശ്വേത വിളിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും കളക്ടര്‍ പറഞ്ഞു.

തന്റെ ക്ഷണം സ്വീകരിച്ചാണ് ശ്വേത വള്ളം കളി മത്സത്തിനെത്തിയത്. അറിഞ്ഞോ അറിയാതെയോ ശ്വേതക്ക് വിഷമമുണ്ടായതില്‍ ദുഖമുണ്ട് . എന്നാല്‍ പരാതി പറയാന്‍ ശ്വേത വിളിച്ചിട്ടില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. കളക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന പ്രസിഡന്‍സി ട്രോഫി വള്ളം കളി മത്സരത്തിനെത്തിയ ശ്വേത മേനേനെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പീതാംബരകുറുപ്പ് അപമാനിച്ചതായാണ് ആരോപണം.

തനിക്കുണ്ടായ ദുരനുഭവത്തില്‍ മനം നൊന്ത് ശ്വേത പരിപാടി സ്ഥലത്ത് നിന്ന് പെട്ടെന്ന് പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തെകുറിച്ച് കളക്ടറോട് വാക്കാല്‍ പരാതി ഉന്നയിച്ചിരുന്നെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ശ്വേതക്ക് ദുരനുഭവമുണ്ടായതായി തനിക്കറിയില്ലെന്നായിരുന്നു കളക്ടര്‍ ആദ്യം പ്രതികരിച്ചിരുന്നത്. പരിപാടി മികച്ച രീതിയിലാണ് നടന്നതെന്നും ഒരു പരാതിയും ആരുടെ ഭാഗത്തു നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

കളക്ടറുടെ ഈ നിലപാടിനെതിരെ ശ്വേത പിന്നീട് രംഗത്തെത്തിയിരുന്നു. തനിക്കെതിരെയെണ്ടായ ദുരനുഭവം തന്നെ ക്ഷണിച്ചു വരുത്തിയ കളക്ടറോട് വ്യക്തിപരമായി പറഞ്ഞിരുന്നെന്നും അപ്പോള്‍ അദ്ദേഹം ക്ഷമാപണം നടത്തിയതായും ശ്വേത വ്യക്തമാക്കി.

പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ കളക്ടര്‍ നിലപാട് മാറ്റിയത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ശ്വേത പറഞ്ഞിരുന്നു. സംഭവത്തില്‍ കളക്ടറുടെ നിലപാടിനെതിരെ പല കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് കളകടര്‍ ഖേദം പ്രകടിച്ചതെന്നാണ് സൂചന. അതിനിടെ ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലം പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് ശ്വോതയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനായി പോലീസ് സംഘം കൊച്ചിയിലേക്ക് പോകുമെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ പ്രിതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. പന്തം കൊളുത്തിയാണ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. ശ്വേത മേനോനെ അപമാനിച്ചതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം.

Advertisement