Categories

നിത്യാമേനോന് വിലക്ക് തുടരുന്നു; ഉസ്താദ് ഹോട്ടലും ബാച്ചിലേഴ്‌സും പ്രദര്‍ശിപ്പികരുത്

nitya-menonകൊച്ചി: അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍, അമല്‍ നീരദിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പികരുതെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. നിര്‍മ്മാതാക്കളുടെ സംഘടന നടി നിത്യാ മേനോന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിന്റെ ഭാഗമായാണ് നിര്‍ദേശം. ഈ രണ്ട് സിനിമകളിലും നിത്യാമേനോന്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയാണ് ‘ ഉസ്താദ് ഹോട്ടല്‍’.

ഫെബ്രുവരി ആറിന് ചേര്‍ന്ന വിതരണക്കാരുടെ സംഘടനാ യോഗത്തിലാണ് നിത്യ അഭിനയിക്കുന്ന സിനിമകള്‍ വിലക്കണമെന്ന തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കത്തയച്ചു. അതേസമയം നിത്യയുടെ രണ്ട് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. വിതരണക്കാരുടെ വിലക്ക് കാര്യമാക്കുന്നില്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

ടി.കെ രാജീവ്കുമാറിന്റെ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിത്യാമേനോന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലരോട് മോശമായി പെരുമാറിയെന്നായിരുന്നു ആക്ഷേപം. ഇതെ തുടര്‍ന്ന് അന്ന് തന്നെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിത്യക്കെതിരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഇപ്പോഴും തുടരുന്നതായാണ് ഇപ്പോഴത്തെ സംഭവം വ്യക്തമാക്കുന്നത്. വിലക്ക് കാര്യമാക്കുന്നില്ലെന്ന് അന്ന് നിത്യാമേനോനും പ്രതികരിച്ചിരുന്നു.

സിനിമാ വിലക്കിനെക്കുറിച്ച് നിത്യമേനോന്‍ സംസാരിക്കുന്നു

Malayalam news

Kerala news in English

3 Responses to “നിത്യാമേനോന് വിലക്ക് തുടരുന്നു; ഉസ്താദ് ഹോട്ടലും ബാച്ചിലേഴ്‌സും പ്രദര്‍ശിപ്പികരുത്”

  1. abu

    തികച്ചും ഒരു നടിക്കെതിരെയുള്ള ജനാധിപത്യ വിരുദ്ധ പ്രവനതക്കെതിരായ് ശബ്ടിക്കുക്ക

  2. Ninan

    കേരളത്തില്‍ ഇനി cinema രക്ഷപെടനമെകില്‍ ദൈവം തന്നെ വിചാരികണം…

  3. MANJU MANOJ.

    സിനിമ വ്യവസായത്തില്‍ ഒരാളെ തകര്‍ക്കാന്‍ എങ്ങിനെയും കഴിയും എന്നതിന് ഏറ്റവും വലിയ തെളിവാണിത് ……

    മലയാളം സിനിമ ഇല്ലെങ്കിലും നിത്യ മേനോന്‍ മറ്റു ഭാഷകള്‍ ഉണ്ട്…..

    ഇത്തരം വൃത്തികെട്ട വിലക്കുകള്‍ക്കു പരിഹാരം
    ഇതില്‍കൂടുതല്‍ മലയാള സിനിമ വളരതിരുന്നാല്‍ മതി…….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.