എഡിറ്റര്‍
എഡിറ്റര്‍
സെല്ലുലോയിഡിന് വിലക്ക്
എഡിറ്റര്‍
Wednesday 6th February 2013 12:20pm

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയിഡിന് വിതരണക്കാരുടെ സംഘടന പ്രദര്‍ശനാനുമതി നിഷേധിച്ചു. വിതരണക്കാരുടെ സമരകാലത്ത് കമലിന്റെ ചിത്രമായ സ്വപ്‌നസഞ്ചാരി പ്രദര്‍ശിപ്പിച്ചതിന്റെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Ads By Google

വിലക്കിനെതിരെ കമല്‍ ഫെഫ്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്‍കിയിരിക്കുകയാണ്. ഈ മാസം 15നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.

മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേനലിന്റെ കഥയാണ് സെല്ലുലോയിഡ് പറയുന്നത്. മലയാളത്തിലെ ആദ്യ ചലചിത്രം വിഗതകുമാരന്റെ ചിത്രീകരണവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.

പൃഥ്വിരാജാണ് ഡാനിയലായി എത്തുന്നത്. ഡാനിയേലിന്റെ ഭാര്യ ജാനറ്റായി മമ്ത മോഹന്‍ദാസും എത്തുന്നു. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായ റോസിയായി എത്തുന്നത് പുതുമുഖ താരം ചാന്ദ്‌നിയാണ്.

മലയാളസിനിമയുടെ 1925 മുതല്‍ 30 വരെയുള്ള കാലമാണ് സെല്ലുലോയിഡില്‍ കമല്‍ പറയുന്നത്. ഡാനിയല്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ആയ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സും ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

Advertisement