എഡിറ്റര്‍
എഡിറ്റര്‍
ആന്ധ്രാ കര്‍ഷകര്‍ കടക്കെണിയില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്നു
എഡിറ്റര്‍
Thursday 7th March 2013 9:15am

ന്യൂദല്‍ഹി: ആന്ധ്രയിലെ കര്‍ഷകര്‍ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം അവയവങ്ങള്‍ വില്‍ക്കുന്നു. രണ്ടാം യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഫലപ്രദമാകാത്തതാണ് ആന്ധ്രാകര്‍ഷകര്‍ക്ക് സ്വന്തം അവയവം വില്‍ക്കേണ്ട അവസ്ഥ വന്നത്.

Ads By Google

2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കാര്‍ഷിക വായ്പ്പകള്‍ എഴുതി തള്ളുമെന്നത് കോണ്‍ഗ്രസ്സ് പ്രകടന പത്രികയിലെ പ്രധാന വാഗാദാനമായിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കോണ്‍ഗ്രസ് ഇത് വരെ തയ്യാറായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ആന്ധ്രാപ്രദേശില്‍ ഏകദേശം 77 ലക്ഷം കര്‍ഷകാണുള്ളത്. ഇവരില്‍ 11,000 കോടി രൂപ കാര്‍ഷിക കടഇനത്തില്‍ അടക്കാനുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.ഐ.ജി) റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ ഭൂരിഭാഗം പേരും ചെറുകിട കര്‍ഷകരാണെന്നും ഇത്രയുംവലിയ തുക തിരിച്ചടക്കാന്‍ കര്‍ഷകര്‍ക്ക് കഴിയില്ലെന്നും സി.ഐ.ജി കണ്ടെത്തിയിരുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കനുവദിച്ച വായ്പയില്‍ അനധികൃതമായ ഇടപെടല്‍ ഉണ്ടായെന്നും ബാങ്ക് വായ്പാ രേഖയില്‍ ഉന്നതര്‍ ഇടപെട്ട് മാറ്റം വരുത്തിയതായും സി.ഐ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ഷകര്‍ക്കനുവദിച്ച വായ്പ്പയില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിനാല്‍ സി.ഐ.ജി ഒരു സാധ്യതാ പടനം നടത്തിയിരുന്നു. എന്നാല്‍  ഇതില്‍ ആന്ധ്രയിലെ 92 ജില്ലകളില്‍ 715 ബാങ്ക് ബ്രാഞ്ചുകളിലായി 80,000 കര്‍ഷകര്‍ വായ്പ്പ അക്കൗണ്ട് എടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 330 കോടി രൂപ സര്‍ക്കാറിന് ഇതിനായി ചെലവായിട്ടുണ്ട്.

സി.ഐ.ജിയുടെ സാധ്യതാ പഠനത്തിന് ശേഷം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇത് സൂഷ്മ പരിശോധനടത്തുകയും 3,200 വായ്പ്പാ അക്കൗണ്ടുകള്‍ അനധികൃതമാണെന്നും വെളിപ്പെടുത്തിയിരുന്നു.

കാര്‍ഷിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ്സ് ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതു കൊണ്ട് തന്നെ ആന്ധ്രയില്‍ 31 ഉം, ഉത്തര്‍പ്രദേശില്‍ 22 ഉം, മഹാരാഷ്ട്രയില്‍ 16 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നത്.

ഇത് രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ വലിയൊരു മുതല്‍കൂട്ടായിരുന്നു.

Advertisement