എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈന്‍ മൂവി സ്‌റ്റോര്‍ വെബ്‌സൈറ്റ് ഡിസ്‌നി നിര്‍ത്തുന്നു
എഡിറ്റര്‍
Tuesday 20th November 2012 2:25pm

ലോസ് ആഞ്ചല്‍സ്: വാള്‍ട്ട് ഡിസ്‌നി കമ്പനി തങ്ങളുടെ ഓണ്‍ലൈന്‍ മൂവി വൈബ്‌സൈറ്റായ ഡിസ്‌നി മൂവീസ് ഓണ്‍ലൈന്‍ നിര്‍ത്തുന്നു. ഉപയോക്താക്കളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതാണ് വെബ്‌സൈറ്റ് നിര്‍ത്തലാക്കാന്‍ കാരണം.

Ads By Google

ഡിസംബര്‍ 31 ഓടുകൂടി സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

ഉപയോക്താക്കള്‍ക്ക് സനിമകള്‍ വാങ്ങാനും വാടകയ്ക്ക് എടുക്കാനുമുള്ള സൗകര്യമായിരുന്നു ഡിസ്‌നി മൂവീസ് ഒരുക്കിയിരുന്നത്.

തിങ്കളാഴ്ചയാണ് സൈറ്റ് നിര്‍ത്തലാക്കുന്നതിനെ പറ്റി ഡിസ്‌നി അറിയിച്ചത്. സൈറ്റ് നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സിനിമ ബുക്ക് ചെയ്ത ആളുകള്‍ പണം തിരികെ ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

അതേസമയം, നിലവിലുള്ള സൈറ്റ് മാറ്റി കൂടുതല്‍ ആകര്‍ഷണീയമായ പുതിയ സൈറ്റ് തുടങ്ങാനും സിഡ്‌നിക്ക് പദ്ധതിയുള്ളതായി അറിയുന്നുണ്ട്.

നിലവിലെ സൈറ്റിനെ കുറിച്ച് ഏറെ പരാതികള്‍ കേള്‍ക്കുന്ന സാഹചര്യത്തിലാണ് സിനിമാ നിര്‍മാണത്തിലൂടെ ലഭിച്ച നല്ല പേര് കളയേണ്ടെന്ന തീരുമാനത്തില്‍ ഡിസ്‌നി എത്തിയിരിക്കുന്നത്.

Advertisement