Categories

മധു­രൈ­യില്‍ കര്‍­ഷ­ക പി­താ­വ് മക­ളെ­യും ഭാ­ര്യ­യെയും വെ­ട്ടി­ക്കൊ­ന്നു

മധുരൈ: ത­മി­ഴ്‌­നാ­ട്ടി­ലെ തി­രു­നെല്‍­വേ­ലി ന­ട്ടാര്‍­പ­ട്ടി ഗ്ര­ാമ­ത്തില്‍ കാ­മു­ക­നൊ­പ്പം ഒ­ളി­ച്ചോ­ടാ­നൊ­രുങ്ങി­യ മക­ളെ പി­താ­വ് വെ­ട്ടി­ക്കൊന്നു. ത­ടു­ക്കാന്‍ ചെ­ന്ന ഭാ­ര്യ­യെ­യും ഇ­യാള്‍ കൊ­ല­പ്പെ­ടു­ത്തി­യ­താ­യി പോ­ലി­സ് അ­റി­യി­ച്ചു. കുടും­ബ­ത്തി­ന്റെ ദു­ര­ഭി­മാ­നം കാ­ക്കാ­നാ­ണ് കര്‍­ഷ­കനാ­യ വി­ന­യ്­തീര്‍­ഥന്‍ 21കാ­രിയാ­യ മ­കള്‍ അ­രു­ണാ ദേ­വി­യെ കൊ­ല­പ്പെ­ടു­ത്തി­യ­ത്.
വീ­ടിന് സ­മീ­പ­ത്തെ മെ­ക്കാ­നിക്കായ കാ­മു­ക­ന്‍ ദേ­വ­രാ­ജ­നൊ­പ്പം ഒ­ളി­ച്ചോ­ടാന്‍ ത­യ്യാ­റാ­യി ശ­നി­യാ­ഴ്­ച­ പു­ലര്‍ച്ചെ 4മ­ണിക്ക് വീ­ട്ടില്‍ നി­ന്നും ഇ­റ­ങ്ങു­ക­യാ­യി­രുന്ന അ­രു­ണ­യു­മാ­യി തര്‍­ക്ക­ത്തില്‍ ഏര്‍­പ്പെ­ട്ട വി­ന­യ്­തീര്‍­ഥന്‍ മകളെ കൊല്ലു­ക­യാ­യി­രുന്നു. തടുക്കാന്‍ ചെ­ന്ന ഭാ­ര്യ­യെയും അ­യാള്‍ വെ­ട്ടി­വീ­ഴ്ത്തി. ഇ­രു­വരും സം­ഭ­വ­സ്ഥ­ല­ത്തു ത­ന്നെ മ­രി­ച്ചു.
ര­ണ്ടു­വര്‍­ഷ­മാ­യി അ­രു­ണയും ദേ­വ­രാ­ജനും പ്ര­ണ­യ­ത്തി­ലാ­യി­രു­ന്നു. അ­ന്യ­ജാ­തി­ക്കാ­ര­നാ­യ­തി­നാല്‍ ഈ ബന്ധ­ത്തെ വി­ന­യ്­തീര്‍­ഥന്‍ എ­തിര്‍­ത്തി­രു­ന്നു. കൊ­ല­പാ­ത­ക­ത്തി­നു­ശേ­ഷം ഇ­യാള്‍ പോ­ലിസ്് ­സ്‌­റ്റേ­ഷ­നി­ലെ­ത്തി കീ­ഴ­ട­ങ്ങു­ക­യാ­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.