എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളൊന്നും കരുതുന്ന തരത്തിലുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയല്ലെടോ ഞാന്‍’ ; ‘ ഇന്ത്യന്‍ സംസ്‌കാരം ‘ പഠിപ്പിച്ച സോഷ്യല്‍ മീഡിയയ്ക്ക് യുവനടിയുടെ ചുട്ടമറുപടി
എഡിറ്റര്‍
Friday 24th February 2017 1:56pm

മുംബൈ: അഴീക്കല്‍ ബീച്ചിലുണ്ടായ സദാചാര ആക്രമണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും മലയാള മനസ് ഇനിയും മുക്തമായിട്ടില്ല. സമാനമായൊരു സദാചാര ആക്രമണ വാര്‍ത്ത വീണ്ടും എത്തുകയാണ്. ഇത്തവണ വാര്‍ത്ത വരുന്നത് ബോളിവുഡിന്റെ ലോകത്തു നിന്നുമാണ്. യുവനടിയായ ദിഷാ പറ്റാനിയാണ് സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണത്തിന് ഇരയായത്.


Also Read:എല്ലാവരും ചോദിക്കുന്നു, എന്തിനായിരുന്നു ഉമേഷ് യാദവിന് പന്ത് നല്‍കാന്‍ 28 ആം ഓവര്‍ വരെ കാത്തു നിന്നത്? ഉത്തരം ഇതാ


ഈയ്യിടെ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ നടി ധരിച്ചെത്തിയ വസ്ത്രത്തിനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയുടെ സദാചാര ബോധമുയര്‍ന്നത്. ‘ അളവില്‍ ‘ കൂടുതല്‍ ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്നു എന്ന് പറഞ്ഞ് നടിയെ സോഷ്യല്‍ മീഡിയ ആക്രമിക്കുകയായിരുന്നു.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തമായാണ് ദിഷ മറുപടി നല്‍കിയിരിക്കുന്നത്. അതും വിമര്‍ശനങ്ങള്‍ക്ക് കാരണമായ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ ആക്രമണത്തിനെതിരെ നടി രംഗത്തു വന്നിരിക്കുന്നത്.

ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ലെന്നായിരുന്നു നടിക്കെതിരായ വിമര്‍ശനം. എന്നാല്‍ നിങ്ങളൊന്നും കരുതുന്ന തരത്തിലുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയല്ല താനെന്നായിരുന്നു ദിഷയുടെ മറുപടി.

തനിക്ക് ലഭിച്ച ‘ഉപദേശങ്ങളും’ ദിഷ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു. ഇത്തരം ഉപദേശികള്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസമറിയില്ലെന്നും താരം പറയുന്നു. സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് സദാചാരം പറയുന്ന ഇവരുടെ തുറിച്ചു നോട്ടത്തിന്റെ സദാചാരത്തെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ദിഷ ചോദിക്കുന്നു.

എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ശ്രദ്ധേയയായ ദിഷ ചൈനീസ് സൂപ്പര്‍ താരം ജാക്കി ചാനുമൊപ്പമുള്ള ചിത്രവും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

Advertisement