തിരുവനന്തപുരം: യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ ഇന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനെ നിയോഗിച്ചു. അദ്ദേഹം ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി പിണക്കം മാറ്റാന്‍ ശ്രമിക്കും.

ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. യോഗത്തില്‍ ഗൗരിയമ്മ പങ്കെടുത്തിരുന്നില്ല.

പി.പി തങ്കച്ചന്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുന്നത് അവര്‍ക്ക് താത്പര്യമുണ്ടോയെന്ന കാര്യം അവരുമായി ചര്‍ച്ചചെയ്ത് അറിയിക്കാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തി. ഗൗരിയമ്മയുടെ പ്രതികരണം അനുകൂലമായാലേ തങ്കച്ചന്‍ അരൂരിലേക്കു പോകൂ.

തങ്കച്ചന്റെ സന്ദര്‍ശനശേഷം ഗൗരിയമ്മയുമായി യു.ഡി.എഫ് യോഗത്തിനെത്തണം. തുടര്‍ന്ന് അവരുന്നയിക്കുന്ന പരാതിയെക്കുറിച്ച് ഉ്മ്മന്‍ചാണ്ടിയും രമേശ് ചെ്ന്നിത്തലയും ചര്‍ച്ച ചെയ്യാമെന്നാണ് ധാരണ.