Categories

കൃഷ്ണപൂനിയക്ക് സ്വര്‍ണം

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഇന്ത്യയുടെ വനിതാ ഡിസ്‌കസ് ത്രോ താരം കൃഷ്ണപൂനിയക്ക് അമേരിക്കയിലെ പോര്‍ട്‌ലണ്ടില്‍ നടക്കുന്ന ഹാര്‍വസ്റ്റ് മീറ്റില്‍ സ്വര്‍ണം. സീസണിലെ തന്റെ മികച്ച ദൂരമായ 59.39 മീറ്റര്‍ പിന്നിട്ടാണ് പൂനിയ സ്വര്‍ണം സ്വന്തമാക്കിയത്.

എന്നാല്‍ ഒളിപിക്‌സ് യോഗ്യത നേടാന്‍ പൂനിയക്കായില്ല. 59.50 മീറ്ററാണ് ഒളിപിക്‌സിനുള്ള ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ മാര്‍ക്ക്. ആദ്യ അവസരത്തിലാണ് പൂനിയ സ്വര്‍ണമുറപ്പിച്ച ദൂരം കണ്ടെത്തിയത്. പിന്നീടുള്ള രണ്ട് അവസരങ്ങളും ഫൗളായി. അവസാന മൂന്ന് അവസരങ്ങളില്‍ യഥാക്രമം 59.29മി, 59.37മി, 59.22മി എന്നിങ്ങനെയായിരുന്നു പൂനിയ കണ്ടെത്തിയ ദൂരം.

അമേരിക്കയില്‍ ഇനിയും രണ്ട് മീറ്റില്‍ കൂടി പൂനിയ പങ്കെടുക്കുന്നുണ്ട്. ഇതിലേതിലെങ്കിലും മികച്ച ദൂരം കണ്ടെത്തി ഒളിപിക്‌സിന് യോഗ്യത നേടാമെന്ന് തന്നെയാണ് പൂനിയയുടെ പ്രതീക്ഷ. സ്വര്‍ണമെഡല്‍ നേട്ടം കൈവരിക്കാനായതില്‍ സന്തോഷമുണ്ട്. കുറച്ച് മാസം മുമ്പ് കാല്‍ മുട്ടിനേറ്റ പരിക്ക് വഷളാകുമോ എന്ന ഉള്‍ഭയം ഉണ്ടായിരുന്നു.

അത് കൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. വരുന്ന മീറ്റുകളില്‍ അറുപത്തിമുന്നോ അറുപത്തിരണ്ടോ മീറ്റര്‍ കൈവരിക്കാനാവുമെന്ന് എനിക്കുറപ്പുണ്ട്. മത്സരശേഷം പൂനിയ പറഞ്ഞു. കഴിഞ്ഞ ജൂലൈക്ക്  ശേഷം അമേരിക്കയില്‍ മുന്‍ ഒളിപിക് ചാംപ്യന്‍ മാക് വിക്കിന്‍സിന്റെ കീഴില്‍ കഠിന് പരിശീനത്തിലാണ് പൂനിയ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.