എഡിറ്റര്‍
എഡിറ്റര്‍
‘ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത’; ദുബായില്‍ നാളെ മുതല്‍ വന്‍വിലക്കുറവ്; ഇളവ് എമിറേറ്റിലെ ആയിരം വ്യാപാര സ്ഥാപനങ്ങളില്‍
എഡിറ്റര്‍
Wednesday 17th May 2017 9:55pm

ദുബായ്: ദുബായിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത. നാളെ (വ്യാഴാഴ്ച) മുതല്‍ മൂന്ന് ദിവസത്തേക്കാണ് വന്‍വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എമിറേറ്റിലെ ആയിരം വ്യാപാര സ്ഥാപനങ്ങളിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.


Also Read: ‘ചേച്ചീ കുറച്ചൂടെ ഗ്ലാസ് ഇടട്ടെ’; ഗ്ലാസ് തിന്നുന്ന വീഡിയോ പോസ്റ്റ് ചെയ്ത ലെനയ്ക്ക് വന്‍വരവേല്‍പ്പുമായി ട്രോള്‍ ലോകം


സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ ബ്രാന്‍ഡുകളുള്‍പ്പെടെ വിലക്കുറവ് പ്രഖ്യാപിച്ച സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്. രാജ്യാന്തര ട്രേഡ്മാര്‍ക്കുള്ള 250 കമ്പനികള്‍ 30 മുതല്‍ 90 ശതമാനം വരെ വില കുറച്ചാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക.


Don’t Miss: ഗുജറാത്തിലെ പശുക്കളുടെ തലയില്‍ ഇനി ജി.പി.എസും; ‘ഗോസേവ’ മൊബൈല്‍ ആപ്പിലൂടെ പശുവിനെ എവിടെ നിന്ന് വേണമെങ്കിലും നിരീക്ഷിക്കാം


വ്രതവും പെരുന്നാളും അവധിക്കാലവും കെങ്കേമമാക്കാന്‍ പര്യാപ്തമായ വില്‍പനയായിരിക്കും മൂന്ന് ദിവസം പൊടിപൊടിക്കുക. ദുബായില്‍ സ്ഥാനമുറപ്പിച്ച വന്‍കിട ബ്രാന്‍ഡുകള്‍ എല്ലാം വിലക്കുറവ് പ്രഖ്യാപിച്ചത് അവധിക്കാല യാത്രയ്ക്ക് തയാറെടുക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്കും ആശ്വാസമാകും.

Advertisement