ബനാറസ്: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അച്ചടക്കസമിതി ചെയര്‍മാന്‍ പ്രൊഫസ്സര്‍ ഓംകാര്‍നാഥ് സിംഗ് രാജി വെച്ചു. ഓംകാര്‍നാഥിന്റെ രാജി വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി സ്വീകരിച്ചതായി സര്‍വകലാശാല വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

വിഷയം സര്‍വകലാശാല അധികൃതര്‍ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മാനവ വിഭവശേഷി മന്ത്രാലയം ഓംകാര്‍ നാഥിനോട് സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാജിയെന്ന് ആരോപണമുണ്ട്.


Also Read ‘അഡ്മിനിസ്ര്‌ടേറ്റര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു’; ലക്ഷദ്വീപില്‍ സി.പി.ഐ.എമ്മിന് അപ്രഖ്യാപിത വിലക്കെന്ന് കോടിയേരി ബാലകൃഷ്ണന്‍


ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ബി.എച്ച്.യു വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപതി രംഗത്തെത്തിയിരുന്നു. പൊലീസ് വനിതാ വിദ്യാര്‍ഥികളെ ആക്രമിച്ചിട്ടില്ലെന്നും ക്യാമ്പസില്‍ അക്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ സേനയെ ഉപയോഗിച്ച് പുറത്താക്കുകയാണ് ചെയ്തതെന്നുമാണ് വി.സിയുടെ ന്യായവാദം.

ക്യാംമ്പസിനകത്ത് വെച്ച് ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും 1500 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്യുകയും ചെയ്തിരുന്നു.