Administrator
Administrator
കള്ളപ്പണകേസ്: സുപ്രീംകോടതി ബെഞ്ചില്‍ ഭിന്നത
Administrator
Friday 23rd September 2011 11:15am

muringoor caseന്യൂദല്‍ഹി: കള്ളപ്പണക്കേസ് പരിശോധിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ബെഞ്ചില്‍ ഭിന്നത. കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം വേണമോ എന്ന കാര്യത്തിലാണ് അഭിപ്രായ ഭിന്നത രൂപപ്പെട്ടത്.

കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു കോടതി വിധി. കള്ളപ്പണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ചിലാണ് ഇതുസംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായത്.

ജസ്റ്റിസ് എച്ച്.എസ് നിജാദ്, ജസ്റ്റിസ് അല്‍സമാത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്ന നിലപാടില്‍ ജസ്റ്റിസ് എച്ച്.എസ് നിജാദ് ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് അല്‍സമാത്ത് ഇതിനെ എതിര്‍ത്തു. കള്ളപ്പണക്കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കേണ്ടതില്ലെന്നും അല്‍സമാത്ത് അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു.

Advertisement