എഡിറ്റര്‍
എഡിറ്റര്‍
‘കശ്മീരിലെ ഹീനയുദ്ധത്തെ നേരിടാന്‍ പുതിയ വഴികള്‍ സ്വീകരിക്കേണ്ടി വരും’; മനുഷ്യകവചം തീര്‍ത്ത മേജറെ പിന്തുണച്ച് കരസേനാ മേധാവി
എഡിറ്റര്‍
Sunday 28th May 2017 5:38pm

ശ്രീനഗര്‍: കശ്മീരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവെച്ച് മനുഷ്യ കവചമായി ഉപയോഗിച്ച മേജറുടെ നടപടിയെ പിന്തുണച്ച് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരിലേത് ഹീനമായ യുദ്ധമാണെന്നും അതിനെ നേരിടാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭകര്‍ സൈന്യത്തിന് നേരെ പെട്രോള്‍ ബോംബുകളും കല്ലുകളും എറിയുമ്പോള്‍ എന്താണ് ചെയ്യേണ്ടത്? പ്രതികരിക്കാതെ മരണത്തിനായി കാത്തിരിക്കൂ എന്ന് സൈനികരോട് പറയാന്‍ കഴിയുമോ? ഈ വൃത്തികെട്ട യുദ്ധത്തെ നേരിടാന്‍ പുതിയ വഴികള്‍ സ്വീകരിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


കല്ലേറ് നടത്തുന്നതിന് ഇവര്‍ വെടി വെക്കണമെന്നാണ് തന്റെ ആഗ്രഹം. അങ്ങനെയായാല്‍ താന്‍ സന്തോഷവാനായിരിക്കും. എന്നാലേ വേണ്ടത് വേണ്ടത് പോലെ ചെയ്യാന്‍ കഴിയൂവെന്നും ജനറല്‍ വ്യക്തമാക്കി.

മനുഷ്യ കവചമായി യുവാവിനെ ഉപയോഗിച്ച മേജര്‍ ലഗോഗോയിയെ ആദരിച്ച നടപടിയെ കരസേനാ മേധാവി ന്യായീകരിച്ചു. സൈന്യത്തിന്റെ ആത്മവീര്യം ഉയര്‍ത്തേണ്ടത് മേജറിന്റെ ഉത്തരവാദിത്തമാണ്. കരസേനാ മേധാവി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തവും സൈന്യത്തിന്റെ ആത്മവീര്യം കാത്ത് സൂക്ഷിക്കുക എന്നതാണ്. സംഘര്‍ഷപ്രദേശത്ത് നിന്ന് ദൂരെയാണ് താന്‍. താന്‍ കൂടെയുണ്ടെന്ന ഉറപ്പ് നല്‍കാനേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Don’t Miss: ‘പ്രതിരോധിക്കുന്ന മുസ്‌ലിമുകളെ തീവ്രവാദികളും ദളിതരെ നക്‌സലുകളുമാക്കും’; ആക്ടിവിസ്റ്റിനെ നേരിടാനുള്ള ഭരണകൂട വഴികളാണിതെന്ന് ജിഗ്നേഷ് മേവാനി


സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരില്‍ പരിശോധനകള്‍ നടത്തിയത്. ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാര്‍ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകള്‍ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികളും എടുത്തുത്തിട്ടുണ്ടെന്നും റാവത്ത് വ്യക്തമാക്കി.

Advertisement