എഡിറ്റര്‍
എഡിറ്റര്‍
ത്രീഡി ട്രീറ്റുമായി വീണ്ടും വിനയന്‍
എഡിറ്റര്‍
Tuesday 12th November 2013 2:19am

little-superman

ഡ്രാക്കുളക്ക് ശേഷം വീണ്ടും ത്രീഡി ട്രീറ്റുമായി സംവിധായകന്‍ വിനയന്‍. കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് തന്റെ പുതിയ ചിത്രമെന്ന് വിനയന്‍ പറഞ്ഞു.

ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ് സിനിമയുടെ പേര്. ചെറിയ ഒരാണ്‍കുട്ടിക്ക് ലഭിക്കുന്ന അമാനുഷിക കഴിവുകളുടെ കഥയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍ പറയുന്നത്.

കുട്ടികളുടെ കഥയാണെങ്കിലും ശക്തമായ ഒരു സന്ദേശം സമൂഹത്തിന് സിനിമ നല്‍കുമെന്നാണ് വിനയന്റെ വാദം.

യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും ഇഴ ചേര്‍ന്ന് കിടക്കുന്ന സിനിമയാണ് ലിറ്റില്‍ സൂപ്പര്‍മാന്‍.

ഡ്രാക്കുള എടുക്കുമ്പോള്‍ പ്രേക്ഷകര്‍ അതെങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഡ്രാക്കുളയുടെ വിജയത്തോടെ ആ പരിഭ്രമം മാറി- വിനയന്‍ പറയുന്നു.

മാസ്റ്റര്‍ ഡെനിയാണ് ലിറ്റില്‍ സൂപ്പര്‍മാനില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാക്കി ഷെറഫ്, മധു എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യും.

Advertisement