Categories

‘ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് പിന്തുണച്ചിരുന്നെങ്കില്‍’ ….; ഐ.വി ശശിയുടെ മരണത്തില്‍ കണ്ണീരൊഴുക്കുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ വിനയന്‍

തിരുവനന്തപുരം: സംവിധായകന്‍ ഐ.വി ശശിയുടെ നിര്യാണത്തില്‍ കണ്ണീരൊഴുക്കുന്ന മലയാള സിനിമയിലെ പ്രഗത്ഭര്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍.

ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് പിന്തുണച്ചിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെയെന്ന് വിനയന്‍ പറയുന്നു. ഒരു സുഹൃത്ത് അയച്ച തന്ന കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു വിനയന്‍ നിലപാട് വ്യക്താക്കിയത്.

മരണം കൈപ്പിടിയിലൊതുക്കിയാല്‍ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നല്‍കാതെ ഐ.വി ശശിയെ യാത്രയയക്കുന്നത്.


Dont Miss മാലിന്യസംസ്‌ക്കരണത്തിന്റെ പേര് പറഞ്ഞ് കടപൂട്ടിക്കാന്‍ വരുന്നവന്റെ കൈ വെട്ടണം: ടി. നസറുദ്ദീന്‍


മലയാളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവഗണയും വിലയില്ലായ്മയും കൂടുതലായി കണ്ടുവരുന്നത്. ശ്രീ ഐ .വി ശശി എന്ന മഹാമേരുവിനോടുള്ള സകല ബഹുമാനത്തോടുകൂടിയും പറയുന്നു. അങ്ങയുടെ വിയോഗത്തില്‍ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാര്‍ത്ഥത്തില്‍ *ശശി* ആയിരിക്കുന്നത്.

ഇനിയും ഏറെ പ്രതിഭകള്‍ ഇവിടെയുണ്ട്. തമ്പിസാറിനെയും കെ .ജി . ജോര്‍ജിനെയും പോലുള്ളവര്‍. സിനിമയ്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച പ്രഗത്ഭര്‍. അവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഗണിക്കൂ.

ഇവരാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇവര്‍നിര്‍ത്തിയിടത്തുനിന്നാണ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരുപാട് സിനിമാക്കാര്‍ ഇവിടുണ്ട്. മരണത്തിന്റെ കൈതൊട്ടാല്‍ പിന്നെ ആദരവ് വെറും കണ്ണുനീര്‍ത്തുള്ളി മാത്രമാവുമെന്നും പോസ്റ്റില്‍ പറയുന്നത്.

ഫേസുബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിനിമയൊന്നും ചെയ്യാതെ ഏകദേശം എട്ടുവര്‍ഷത്തോളം നൂറ്റിയന്‍പതോളം സിനിമകള്‍ ചെയ്തസംവിധായകന്‍ I.V Sasi ഇവിടെ ഉണ്ടായിരുന്നു.അന്ന് സിനിമാലോകം മാദ്ധ്യമലോകം അദ്ദേഹത്തിനൊരു കരുതല്‍ നല്‍കിയിരുന്നെങ്കില്‍…, ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ഒരു പത്മ അവാര്‍ഡെങ്കിലും വര്‍ഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെ. മരണം കൈപ്പിടിയിലൊതുക്കിയാല്‍ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നവര്‍ തന്നെയാണ് അര്‍ഹിച്ച അംഗീകാരങ്ങള്‍ നല്‍കാതെ യാത്രയയക്കുന്നതും. കാളിങ് ബെല്ലടിക്കുമ്പോള്‍ ഇനി സീമാചേച്ചി കതക്തുറന്നുകൊണ്ട് ചിരിമാഞ്ഞ മുഖത്തോടെ പറയും ‘ശശിയേട്ടന്‍ സ്വര്‍ഗ്ഗത്തിലാ…’.

ഇനിയും പ്രതിഭകള്‍ ഒളിച്ചിരിക്കുന്നുണ്ടിവിടെ.. തമ്പിസാറിനെയും കെ .ജി . ജോര്‍ജിനെയും പോലുള്ളവര്‍. .. സിനിമയ്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച പ്രഗത്ഭര്‍. അവരെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരിഗണിക്കൂ. ഇവരാണ് മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇവര്‍നിര്‍ത്തിയിടത്തുനിന്നാണ് നമ്മള്‍ തുടങ്ങിയിരിക്കുന്നത്. അത് മനസ്സിലാക്കാത്ത ഒരുപാട് സിനിമാക്കാര്‍ ഇവിടുണ്ട്. മരണത്തിന്റെ കൈതൊട്ടാല്‍ പിന്നെ ആദരവ് വെറും കണ്ണുനീര്‍ത്തുള്ളി മാത്രമാവും.

ടെക്‌നോളജിവളരും മുന്നേ സിനിമയെ ചുമലിലേറ്റിയ ഈ കലാകാരന്മാരല്ലേ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയനക്ഷത്രങ്ങളെ സൃഷ്ടിച്ചത്.പലപ്പോഴും അര്ഹിക്കാത്തകരങ്ങളിലേയ്ക്ക് പുരസ്‌കാരങ്ങള്‍ നീങ്ങുന്നത് നോക്കിനില്‍കുവാന്‍ മാത്രമാവരുത് ആ കലാകാരന്മാരുടെ ജന്മം.

മലയാളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു അവഗണയും വിലയില്ലായ്മയും കൂടുതലായി കണ്ടുവരുന്നത്. ശ്രീ ഐ .വി ശശി എന്ന മഹാമേരുവിനോടുള്ള സകല ബഹുമാനത്തോടുകൂടിയും പറയുന്നു.അങ്ങയുടെ വിയോഗത്തില്‍ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാര്‍ത്ഥത്തില്‍ *ശശി* ആയിരിക്കുന്നത്.

(ഒരു സുഹൃത്ത് അയച്ചുതന്ന ഈ കുറിപ്പ് നൂറു ശതമാനം ശരിയും സത്യസന്ധവും ആണന്നു തോന്നിയതിനാല്‍ ഇവിടെ പോസ്‌ററ് ചെയ്തതാണ്)..

Tagged with: