തൃശൂര്‍: ആദ്യകാല മലയാള ചലച്ചിത്ര സംവിധായകന്‍ വേണു അന്തരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയില്‍ വസതിയില്‍വെച്ചായിരുന്നു അന്ത്യം.

ഉദ്യോഗസ്ഥ, സി.ഐ.ഡി നസീര്‍ തുടങ്ങി 16 ഓളം സൂപ്പര്‍ഹിറ്റു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു ആണ് അവസാനം സംവിധാനം നിര്‍വഹിച്ച ചിത്രം.

സംസ്‌കാരം നാളെ തൃശൂരില്‍ നടക്കും.